Tuesday, September 30, 2008

കേരളത്തിലെത്തന്നെ പ്രസിദ്ധങ്ങളായ മൂകാബിക ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം.

pariyanempatta amma


“വിദ്യയും വിത്തവും സർവ്വമംഗളങ്ങളുമേകിടും
പരിയാനമ്പറ്റ വാഴും മഹേശ്വരി നമോസ്തുതേ”
“ഭുതാതീശ്വരി ഭഗവതി ഭക്തപ്രിയേ മോഹിനി
ഭുവിൽഖ്യാതിയെഴും ശ്രീ പരിയാനമ്പറ്റ വാഴും ശുഭേ.
നാവിൽ വന്നഹോരാത്രം വിളങ്ങീടുവാൻ നിൻ
മിഴികളാലെന്നെ കടാക്ഷിക്കണെ – അമ്മേ”



ഒറ്റപ്പാലത്തുനിന്ന് 15 കി.മി ( ഒറ്റപ്പാലം – മണ്ണാർക്കാട് റൂട്ടിൽ ). വടക്കുമാറിയും പാലക്കാട് –ചെർപ്പുള്ളശേശരി റൂട്ടിൽ (33 കി.മി ) മംഗലാംകുന്ന് ബസ്സിറങ്ങി 1 കി. മി . ദൂരം വന്നാൽ പരിയാനമ്പറ്റ ക്ഷേത്രത്തിലെത്താം.



കുംഭമാസത്തിലെ പൂരമാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം . കുംഭം ഒന്നിന്ന് കൊടിയേറ്റവും ഏഴാം ദിവസം പൂരവുമാണ്. വലിയാറാട്ട് ദിവസത്തെ മൂർത്തിയാട്ടം മറ്റൊരു ക്ഷേത്രത്തിലും കാണാത്ത പ്രത്യേകതയാണ്. ഇതുകൂടാതെ കാർത്തിക വിളക്ക് , താലപ്പൊലി, ഉച്ചാറൽ വേല, വിഷുവിളക്ക് തുടങ്ങിയവയും പ്രധാന ആഘോക്ഷങ്ങള്ളാണ്. പാനയും വഴിപാടായി നടത്തി വരുന്നു.

ഉത്സവങ്ങളും വിശേഷദിവങ്ങളും

ഇന്ന് കേരളത്തിലെത്തന്നെ പ്രശസ്തമായ പൂരങ്ങളിൽ ഒന്നായിമാറിക്കഴിഞ്ഞ പരിയാനം മ്പറ്റ പൂരം കേരളസർക്കാറിന്റെ ടൂറിസ്റ്റ് ഭൂപടത്തിലും സർക്കാർപട്ടികയിലും ഉളള സ്താനം പിടിച്ചിരിക്കുന്നു. പാലക്കാട് ജില്ലയിലെത്തന്നെ രണ്ടോ മൂന്നോ പൂരങ്ങൾ മാത്രമാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ക്ഷേത്രത്തിലെ പ്രധാന ഉത്സവം മലയാളമാസം കുഭം 7 ന് നടന്നു വരുന്ന പൂരം ആണ്. ഒന്നാം തീയ്യതിയാണ് കൊടിയേറ്റം തുടർന്ന് പതിനാലുദേശങ്ങളിൽ നിന്നും പറയെടുപ്പും ക്ഷേത്രത്തിൽ വിശേഷാൽ പരിപാടികളും ഉണ്ടായിരിക്കും. പൂരം ദിവസം രാവിലെ കാഴ്ച ശീവേലിയും ഉണ്ട്. വെക്കീട്ട് വടക്കൻ പൂരം, കിഴക്കൻ പൂരം, പടിഞ്ഞാറൻ പൂരം എന്നിവ നാലുമണിയോടുക്കൂടി ക്ഷേത്രാങ്കണത്തിൽ അണിനിരക്കുന്നു. ഇണക്കാളയും തേരും ഇവിടുത്തെ പ്രത്യേകതകളാണ്. ഉത്സവകാലത്ത് തോൽപ്പാവക്കൂത്തും കളം പാട്ടും വിശേഷാൽ പരിപാടികളായി നടന്നുവരുന്നു. ഇതുക്കൂടാതെ തിറ, പൂതൻ, കരിവേല , വേഷങ്ങൾ എന്നിവയും ഉത്സവത്തിന് മാറ്റുക്കൂട്ടുന്നു.

വടക്കൻ പൂരം
Palakkad Pariyanempatta pooram

വടക്കൻ പൂരം ഈശ്വരമംഗലം ശ്രീ അയ്യംകുളങ്ങര ശിവക്ഷേത്രം, ശ്രീക്യഷ്ണപുരം ശ്രീ വടുകനാംകുർശി ദുർഗ്ഗാക്ഷേത്രം, എന്നിവിടങ്ങളിൽ നിന്നു പുറപ്പെട്ട് പെരുമാങ്ങോട് ശ്രീ മുടവനംകുന്ന് അയ്യപ്പക്ഷേത്രത്തിൽ ഒത്തുചേർന്ന് അവിടെനിന്ന് പഞ്ചവാദ്യത്തിന്റെയും ഗജവീരന്മാരുടെയും അകമ്പടിയോടെ മംഗലാംകുന്നു വഴി പരിയാനം മ്പറ്റ ക്ഷേത്രസന്നിധിയിലേക്ക് എത്തിചേരുന്നു.
കിഴക്കൻ പൂരം
Palakkad Pariyanempatta temple

കിഴക്കൻ പൂരം കാട്ടുകുളം ശിവക്ഷേത്രം, താനായ്ക്കൽ ക്ഷേത്രം , എടമന വിഷ്ണുക്ഷേത്രം, പുഞ്ചപ്പാടം എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട് അമ്മയുടെ കിഴക്കേ മുറ്റത്ത് പഞ്ചവാദ്യത്തിന്റെയും ഗജവീരൻ മാരുടെയും അകമ്പടിയോടെ ക്ഷേത്രമുറ്റത്ത് അണിനിരക്കുന്നു.ആലവട്ടവും വെൻ ചാമരവും കുടമാറ്റവും കിഴക്കൻ പൂരത്തിന് മാറ്റുകൂട്ടുന്നു.
പടിഞ്ഞാറൻ പൂരം
Kerala Palakkad Pariyanempatta temple050 copy

അടക്കാപുത്തൂർ ഹെസ്ക്കൂൾ, കുളക്കാട് ശിവക്ഷേത്രം , കല്ലുവഴി മേക്കാംകാവിൽ നിന്നും പുറപ്പെട്ട് കല്ലുവഴി വള്ളൂർമന ജംഗഷനിൽ സംഗമിച്ച് പടിഞ്ഞാറെ ആൽത്തറ വഴി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നു. പഞ്ചവാദ്യവും ഗജവീരൻ മാരും പടിഞ്ഞാറൻ പൂരത്തിന് നിറപ്പൊലിമയേകുന്നു.

പള്ളിപ്പാനയും പകൽ പാനയും

വള്ളുവനാട്ടിലെ അതിപ്രാചീനമായ ഒരു അനുഷ്ടാനകലയാണ് പാന. ദേവീപ്രീതിക്കായി ചെയ്തുവരുന്നു. ദാരികാവധമാണ് ഇതിവ്യത്തം.
പാനകൾ പ്രധാനമായും 3 തരത്തിലാണ് കഴിച്ചുവരുന്നത്.

1.പള്ളിപ്പാന
2.പകൽപ്പാന
3.നാലാളുപിടിച്ചപ്പാന

പള്ളിപ്പാന
പള്ളിപ്പാന 32 ആളുകൾ പിടിക്കുന്നതാണ്. രാത്രിയും പകലുമായാണു നടത്തുന്നത്. രാവിലെ ഗണപതി, ഭദ്രകാളി എന്നീ പൂജാധികൾ നടത്തി ഭഗവതിയെ എഴുന്നളിച്ച് വെക്കുന്നു. അതിനുശേഷം പാനകൊളളൽ , പാലക്കൊമ്പ്, എഴുന്നളളിച്ചു കൊണ്ടുവന്ന് നാട്ടുന്നു. ഇതിനും എഴുന്നള്ളിപ്പും, കന്ന്യകകൾ താലം പിടിച്ചുമാണ് കൊണ്ടുവരിക. അതിനുശേക്ഷം പൂജക്കുളള സാധനങ്ങൾ ഒരുക്കി വാദ്യതാളത്തോടെ നിന്ന് പൂജതുടങ്ങുന്നു. ഇതിൽ പ്രധാനപ്പെട്ട ഇനമാണ് ഗുരുതി തർപ്പണം. അതിനുശേഷം പന്തം ഉഴിച്ചിൽ , പാനപിടുത്തം, ഭഗവതിയുടെ തോറ്റം , വെളിച്ചപ്പാടന്മാരുടെ ന്യത്തം എന്നിവയും പകലുണ്ടാവും. രാത്രി ഇതുപോലുളള ചടങ്ങുകൾ കൂടാതെ കനൽ ചാട്ടം, കളം ചാടൽ എന്നിവയും ഉണ്ടാകും.
പകൽ പാനക്ക് 16 ആളാണ് പിടിക്കുന്ന്ത്. പളളിപ്പാനക്കുളള പകൽ ചടങ്ങുകൾ
മാത്ര് മെ ഇതിന് ഉണ്ടാവൂ. പാനനടത്തിവരുന്ന്ത് വളളുവനാട്ടിലെ അവകാശമുളള ചില നായർ തറവാട്ടുകാരാണ്.

ഓർമയിൽ മായാതെ വെളിച്ചപ്പാട് രാമൻ നായർ


53 വർക്ഷക്കാലം പരിയാനം മ്പറ്റ ക്ഷേത്രത്തിലെ വെളിച്ചപ്പാടായിരുന്നു പാറോല രാമൻ നായരുടെ മരുമകനായ രാമൻ നായർ. ഇദ്ദേഹത്തിന്റെ കാലത്തെ ക്ഷേത്രത്തിന്റെ സുവർണ്ണകാലമായി ഭക്തജനങ്ങൾ കരുതുന്നു. 15 മത്തെ വയസ്സിൽ വെളിച്ചപ്പാടായ രാമൻ നായർ , നാരായണൻ വെളിച്ചപ്പാടിന്റെ ശിക്ഷ്യനായിരുന്നു. ഈ കാലഘട്ടത്തിൽ ക്ഷേത്രത്തിന്റെ കീഴേടമായ കല്ലുവഴി അയ്യപ്പൻ കാവിലെ വെളിച്ചപ്പാട് പത്മനാഭൻ നായരും നാരായണൻ വെളിച്ചപ്പാടിന്റെ ശിക്ഷ്യ് നായിരുന്നു. ഇരുവരും ഗുരുവിനെപ്പോലെത്തന്നെ പാന , പള്ളിപ്പാന , കളം പാട്ട് , ക്ഷേത്രാചാരങ്ങൾ എന്നിവയിൽ അഗാധമായ പാഠിത്യമുള്ളവരായിരുന്നു. 1977 ൽ രാമൻ നായർ പരേതനായി. പാറോല തറവാട്ടുകാരാണ് പാരമ്പര്യമായിവിടെ വെളിച്ചപ്പാടായിവരുന്ന്ത്.

ക്ഷേത്രം ആന പരമേശ്വരൻ



പരിയാനം മ്പറ്റ ദേവസം ആനയാണ് ശ്രീ പരമേശ്വരൻ. 2006 ലാണ് ശ്രീ പരമേ ശ്വരനെ ക്ഷേത്രത്തിലേക്ക് നടയിരുത്തിയത്. മംഗലാംകുന്നിലെ ശകുന്ദള അമ്മാളും മക്കള്ളായ പരമേശ്വരനും സഹേദരങ്ങളുമാണ് ആനയെ നടയിരുത്തിയത്.
മുമ്പും ക്ഷേത്രത്തില് ആനയുണ്ടായുരുന്നു. സിന്ദൂരച്ചെപ്പ് എന്ന സിനിമയില് ഗേപിയായി അഭിനയിചച ആന ഈ ക്ഷേത്രത്തിലെ വിശ്വകുമാർ എന്ന ഗജവീരനായിരുന്നു.

വിശ്വാസപ്പെരുമയുമായി മൂർത്തിയാട്ടം



പരിയാനം മ്പറ്റ പൂരത്തിന്‍റെ വലിയാറാട്ടുദിവസം ഉച്ചപൂജ കഴിഞ്ഞാല് അത്താഴപൂജ വരെയുള്ള സമയം ഭുത പ്രേത പിശാച് ബാധയുള്ള സ്ത്രീകൾ ആർത്തട്ടഹസിച്ച് നെഞ്ച്ത്തും തലക്കുമടിച്ച് ക്ഷേത്രത്തിന്റെ മുന്നിൽ വന്ന് ഉന്മാദ നത്തം ചെയ്യുന്നു .
മൂർത്തിയാട്ടം എന്ന പേരിലാണിത് അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ പൂജാരി ശംഖുതീർത്ഥം തളിച്ചാൽ മൂർത്തിയാട്ടം നിൽക്കുകയും പിന്നീട് ഒരു വർക്ഷത്തേക്ക് അസുഖങ്ങൾ ഉണ്ടാവില്ല എന്നാണ് വിശ്വാസം. ചോറ്റാനിക്കര കഴിഞ്ഞാൽ പരിയാനം മ്പറ്റയിൽ മാത്രമാണ് ഇത്തരത്തിൽ മൂർത്തിയാട്ടം ഉള്ളത്.