Tuesday, September 30, 2008

പള്ളിപ്പാനയും പകൽ പാനയും

വള്ളുവനാട്ടിലെ അതിപ്രാചീനമായ ഒരു അനുഷ്ടാനകലയാണ് പാന. ദേവീപ്രീതിക്കായി ചെയ്തുവരുന്നു. ദാരികാവധമാണ് ഇതിവ്യത്തം.
പാനകൾ പ്രധാനമായും 3 തരത്തിലാണ് കഴിച്ചുവരുന്നത്.

1.പള്ളിപ്പാന
2.പകൽപ്പാന
3.നാലാളുപിടിച്ചപ്പാന

പള്ളിപ്പാന
പള്ളിപ്പാന 32 ആളുകൾ പിടിക്കുന്നതാണ്. രാത്രിയും പകലുമായാണു നടത്തുന്നത്. രാവിലെ ഗണപതി, ഭദ്രകാളി എന്നീ പൂജാധികൾ നടത്തി ഭഗവതിയെ എഴുന്നളിച്ച് വെക്കുന്നു. അതിനുശേഷം പാനകൊളളൽ , പാലക്കൊമ്പ്, എഴുന്നളളിച്ചു കൊണ്ടുവന്ന് നാട്ടുന്നു. ഇതിനും എഴുന്നള്ളിപ്പും, കന്ന്യകകൾ താലം പിടിച്ചുമാണ് കൊണ്ടുവരിക. അതിനുശേക്ഷം പൂജക്കുളള സാധനങ്ങൾ ഒരുക്കി വാദ്യതാളത്തോടെ നിന്ന് പൂജതുടങ്ങുന്നു. ഇതിൽ പ്രധാനപ്പെട്ട ഇനമാണ് ഗുരുതി തർപ്പണം. അതിനുശേഷം പന്തം ഉഴിച്ചിൽ , പാനപിടുത്തം, ഭഗവതിയുടെ തോറ്റം , വെളിച്ചപ്പാടന്മാരുടെ ന്യത്തം എന്നിവയും പകലുണ്ടാവും. രാത്രി ഇതുപോലുളള ചടങ്ങുകൾ കൂടാതെ കനൽ ചാട്ടം, കളം ചാടൽ എന്നിവയും ഉണ്ടാകും.
പകൽ പാനക്ക് 16 ആളാണ് പിടിക്കുന്ന്ത്. പളളിപ്പാനക്കുളള പകൽ ചടങ്ങുകൾ
മാത്ര് മെ ഇതിന് ഉണ്ടാവൂ. പാനനടത്തിവരുന്ന്ത് വളളുവനാട്ടിലെ അവകാശമുളള ചില നായർ തറവാട്ടുകാരാണ്.

No comments:

Post a Comment